Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Security

നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിവച്ചിട്ടില്ലെന്ന് ഇസ്രയേൽ

ജ​​​റൂ​​​സ​​​ലെം: സു​​​ര​​​ക്ഷാ കാ​​​ര​​​ണ​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു ത​​​ന്‍റെ ഇ​​​ന്ത്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം മാ​​​റ്റി​​​വ​​​ച്ചു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ൽ നി​​​ഷേ​​​ധി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷാ സ​​​ന്നാ​​​ഹ​​​ങ്ങ​​​ളി​​​ൽ പൂ​​​ർ​​​ണ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ണ്ടെ​​​ന്നും ഇ​​​രു​ രാ​​​ജ്യ​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​മെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. “ഇ​​​സ്ര​​​യേ​​​ലി​​​ന് ഇ​​​ന്ത്യ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം ശ​​​ക്ത​​​മാ​​​ണ്, നെ​​​ത​​​ന്യാ​​​ഹു​​​വും ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ത​​​മ്മി​​​ലു​​​ള്ള​​​ത് വ​​​ള​​​രെ​​​യേ​​​റെ ശ​​​ക്ത​​​മാ​​​ണ്”- സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പോ​​​സ്റ്റി​​​ൽ ഓ​​​ഫീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​ങ്കോ​​​ട്ട​​​യി​​​ൽ ന​​​ട​​​ന്ന സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, നെ​​​ത​​​ന്യാ​​​ഹു ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശ​​​നം മാ​​​റ്റി​​​വ​​​ച്ചു​​​വെ​​​ന്ന് ഏ​​​താ​​​നും ഇ​​​സ്രേ​​​ലി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. 2018ന് ​​​ശേ​​​ഷം നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന ആ​​​ദ്യ ഔ​​​ദ്യോ​​​ഗി​​​ക യാ​​​ത്ര​​​യാ​​​ണി​​​ത്.

Latest News

Up